റോമൻകത്തോലിക്കാസഭയുടെ പരിശുദ്ധകുർബാനയിൽ സുവിശേഷവായനയ്ക്കു മുമ്പായി കത്തോലിക്കർ വരയ്ക്കുന്ന മൂന്നു കുരിശടയാളങ്ങളുടെ അർത്ഥം താഴെപ്പറയുന്നതാണ്:
1 നെറ്റിയിൽ:
നെറ്റിയിൽ വരയ്ക്കുന്ന ആദ്യത്തെ കുരിശടയാളം ദൈവവചനം നമ്മുടെ ബുദ്ധിയിലും ചിന്തകളിലും നിറഞ്ഞുനിൽക്കണമെന്ന പ്രാർത്ഥനയാണ്.
2. അധരങ്ങളിൽ:
അധരത്തിനുമേൽ വരയ്ക്കുന്ന രണ്ടാമത്തെ കുരിശടയാളം സുവിശേഷസത്യങ്ങൾ പ്രഘോഷിക്കാനുള്ള നമ്മുടെ സന്നദ്ധതയെ ദൈവതിരുമുമ്പിൽ പ്രഖ്യാപിക്കുന്നു.
3. നെഞ്ചിൽ:
ഹൃദയത്തിനുമേൽ വരയ്ക്കുന്ന കുരിശടയാളം, നാം ശ്രവിക്കുന്ന ദൈവവചനം നമ്മിൽ വസിക്കണമെന്നും അതു നമ്മുടെ വിശ്വാസത്തെ പോഷിപ്പിച്ച് പ്രവൃത്തികളെ നയിക്കണമെന്നുമുള്ള പ്രാർത്ഥനയാണ്.