Saturday, 21 October 2023

വിശ്വാസവും അനുതാപവും സഹോദരന്റെ കണ്ണിലെക്കരടും

ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌." മത്തായി 16:16 (പത്രോസിന്റെ വിശ്വാസപ്രഖ്യാപനം.) 

ഇതു പറഞ്ഞതിനുശേഷവും പത്രോസ് അതു പൂർണ്ണമായി വിശ്വസിച്ചിരുന്നില്ല. അതുകെ 
കൊണ്ടാണ്, അദ്ദേഹം യേശുവിനെ തള്ളിപ്പറഞ്ഞതും മീൻപിടിക്കാൻപോയതും. ഇത്തരത്തിൽ . ബലഹീനതകളുമുള്ള മനുഷ്യർതന്നെയാണല്ലോ, വിശ്വാസികളായ നമ്മളും.

തെറ്റു മനസ്സിലാക്കിയപ്പോൾ പത്രോസ് അതേറ്റുപറഞ്ഞു തിരുത്തി, യൂദാസാകട്ടെ, അതിനു തയ്യാറായില്ല. ശരിയായ വിശ്വാസമുള്ളവർ പത്രോസിനെപ്പോലെയാകണം. ചെയ്തതു തെറ്റാണെന്നു മനസ്സിലായാൽ തെറ്റുസമ്മതിക്കാനും തിരുത്താനും തയ്യാറാകണം. 

നിർഭാഗ്യവശാൽ സ്വന്തംകണ്ണിലെ തടിക്കഷണമെടുത്തുമാറ്റാതെ, അപരന്റെ കണ്ണിലെ കരടന്വേഷിക്കുന്നവരായിപ്പോകുന്നു, വിശ്വാസികളെന്നു സ്വയംകരുതുന്നവരിലധികവും..

"നീ സഹോദരന്റെ കണ്ണിലെ കരടുകാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്‌?
അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണമിരിക്കേ, സഹോദരനോട്‌, ഞാന്‍ നിന്റെ കണ്ണില്‍നിന്നു കരടെടുത്തുകളയട്ടെയെന്ന്‌ എങ്ങനെപറയും?
കപടനാട്യക്കാരാ, ആദ്യം സ്വന്തംകണ്ണില്‍നിന്നു തടിക്കഷണമെടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ചതെളിയും." മത്തായി 7:3-5

സഹോദരന്റെ കണ്ണിലെ കരടുനീക്കാൻ വിളിക്കപ്പെട്ടവരാണു നാം. എന്നാൽ അതിനുമുമ്പേ സ്വന്തംകണ്ണിലെ തടിക്കഷണം നീക്കംചെയ്യാൻ നമുക്കു മനസ്സുണ്ടാകട്ടെ!

No comments:

Post a Comment