Friday, 19 December 2025

വിശുദ്ധയൂദാസ്ലീഹായോടുള്ള നോവേന

വിശുദ്ധയൂദാസ്ലീഹായോടുള്ള നോവേന

(അസാദ്ധ്യകാര്യങ്ങളുടെ മാദ്ധ്യസ്ഥത്തിനായി ഒമ്പതു ദിവസം ഒമ്പതു തവണ ചൊല്ലുക)

ഈശോയുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധയൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെവരുന്ന സന്ദര്‍ഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായംചെയ്യുന്നതിന് അങ്ങേയ്ക്കു വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങുപയോഗിക്കണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും വിശിഷ്യ (ആവശ്യം പറയുക) അങ്ങേസഹായം ഞങ്ങളപേക്ഷിക്കുന്നു.

ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ, അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങുമിറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.

ആമ്മേന്‍

No comments:

Post a Comment