ഒരു ഹിന്ദു സന്യാസിയുന്നയിച്ചൊരു ചോദ്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു. എനിക്കുത്തരമില്ലായിരുന്നു. എന്റെ ആത്മീയത വളരെ ദുര്‍ബ്ബലമാണെന്ന ഒരു തിരിച്ചറിവു് എനിക്കുണ്ടായി.
രാമനേയും രാവണനേയും കുറിച്ചാണു സന്യാസി പറഞ്ഞതു്. ഞാനതു യേശുവും ചെകുത്താനുമായി ചിന്തിച്ചു.
ഒരാള്‍ യേശുക്രിസ്തുവിന്റെ വെഞ്ചരിക്കപ്പെട്ട ഒരു ക്രൂശിതരൂപവും പിശാചിന്റെ ഒരു പ്രതിമയും കാട്ടി പറയുന്നു -
"ഞാന്‍ നിങ്ങള്‍ക്കൊരു സമ്മാനം തരാനാഗ്രഹിക്കുന്നു. ഈ രണ്ടില്‍ ഏതെങ്കിലും ഒന്നു്, (ഒന്നു മാത്രം) നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം. "
- നിങ്ങള്‍ക്കേതു വേണം?
ക്രൂശിതരൂപമെന്നു് ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ പറയുന്നതു് ആത്മാര്‍ത്ഥതയോടെയാണോ?
കാരണം ക്രൂശിതരൂപം തടിയില്‍ ചെത്തിയെടുത്തതാണു്;
പിശാചിന്റെ പ്രതിമയോ 24 കാരറ്റ് സ്വര്‍ണ്ണവും!
ഇനിപ്പറയൂ താങ്കൾ ഏതു തെരഞ്ഞെടുക്കും?
ക്രൂശിതരൂപങ്ങള്‍ ഇനിയും വാങ്ങാന്‍കിട്ടും അല്ലേ?
എത്ര പെട്ടെന്നാണു നമ്മുടെ ചിന്തകള്‍ മാറുന്നതു്? ഭൗതികമായ സുഖസൗകര്യങ്ങളുടേയും സാമ്പത്തിക നേട്ടങ്ങളുടേയും പ്രലോഭനങ്ങള്‍ക്കുമുമ്പില്‍ നമ്മുടെ വിശ്വാസമുലഞ്ഞു പോകുന്നു. അവസരവാദത്തിനുചേര്‍ന്ന ന്യായീകരണങ്ങള്‍ നമ്മുടെതന്നെ മനസാക്ഷിക്കുമുന്നില്‍ നമ്മള്‍ നിരത്തുന്നു.
യേശുവിന്റെ നിഴല്‍പോലെ നടന്ന, യേശുവിന്റെ നാമത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയുംചെയ്ത, യൂദാസു് ഒടുവില്‍ ചിന്തിച്ചതും ഇതുതന്നെയല്ലേ? - മുപ്പതു വെള്ളിക്കാശു് എന്റെ കീശയിലിരിക്കട്ടെ, മരിച്ചവരെ ഉയിര്‍പ്പിച്ച യേശുവിനു സ്വയം രക്ഷിക്കാനറിയാം.
യേശുവിന്റെ നിഴല്‍പോലെ നടന്ന, യേശുവിന്റെ നാമത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയുംചെയ്ത, യൂദാസു് ഒടുവില്‍ ചിന്തിച്ചതും ഇതുതന്നെയല്ലേ? - മുപ്പതു വെള്ളിക്കാശു് എന്റെ കീശയിലിരിക്കട്ടെ, മരിച്ചവരെ ഉയിര്‍പ്പിച്ച യേശുവിനു സ്വയം രക്ഷിക്കാനറിയാം.
എനിക്കും യൂദാസിനും തമ്മില്‍ എന്താണു വ്യത്യാസം?
"കര്‍ത്താവേ,
ഞാന്‍ വിശ്വസിക്കുന്നു. എൻ്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ!"

നല്ല സന്ദേശം
ReplyDeleteഎന്റെ ആത്മീയത വളരെ ദുര്‍ബ്ബലമാണോയെന്ന് എന്നിലും തോന്നി. ഈശോ ഞങ്ങളുടെ വിശ്വാസം വളർത്തണമേ...
നന്ദി സജിമോന്‍
Delete