അളവില്ലാത്ത സകല നന്മ പൂരിതാ
അനന്ത കാരുണ്യം നിറഞ്ഞ ദൈവമേ,
യോഗ്യരല്ല നിന്റെ മുമ്പിലണയുവാന്‍
എങ്കിലും നിന്‍ ദയയിലാശ്രയിച്ചിതാ
നീചരായവര്‍, നന്ദി ഹീനര്‍, പാപികള്‍;
ഞങ്ങള്‍ വന്നിടുന്നു നിന്റെ സന്നിധേ!
യേശു നാഥനമ്മയായ കന്യകാ-
മേരി തന്റെ സ്തുതികളാലപിച്ചിടാന്‍,
ജപമാല ചൊല്ലി നിന്നെ വാഴ്ത്തുവാന്‍
ആഗ്രഹിച്ചിടുന്നു ഞങ്ങള്‍ ദൈവമേ;
പല വിചാരം കൂടിടാതീ പ്രാർത്ഥന
പൂർത്തിയാക്കാൻ ദൈവമേ തുണയ്ക്കണേ!
പല വിചാരം കൂടിടാതീ പ്രാർത്ഥന
പൂർത്തിയാക്കാൻ ദൈവമേ തുണയ്ക്കണേ!
No comments:
Post a Comment