സർവ്വശക്തനായ താതനില്‍,
സർവ്വ സൃഷ്ടി ചെയ്ത പിതാവില്‍,
ഏക ജാതനേശുവാം മിശിഹയില്‍,
വിശ്വസിച്ചിടുന്നു ഞങ്ങള്‍ സർവ്വഥാ.
പാവനാത്മാവിനാല്‍ ഗർഭസ്ഥനായ്,
കന്യാമേരിയില്‍ നിന്നു ജാതനായ്,
പോന്തിയോസ് പിലാത്തോസിന്‍ ഭരണ നാള്‍
പീഢകള്‍ സഹിച്ചൂ ക്രൂശിലേറിയോന്‍,
മൃത്യുവാർന്നു പാതാളത്തിലെത്തിയോന്‍,
മൂന്നാം നാളില്‍ മൃതരില്‍ നിന്നുയിർത്തവൻ,
വീണ്ടുമേശു നാഥന്‍ വരും നിശ്ചയം;
വിധിയാളനായിടും സർവ്വത്തിനും!
ത്രീത്വൈക ദൈവം പകര്‍ന്നിടും
സ്നേഹമാം പാവനാത്മാവിലും
സാർവ്വത്രീകമാമേക സഭയിലും
പുണ്യവാന്മാര്‍ തന്നൈക്ക്യത്തിലും
പാപങ്ങള്‍ തന്‍ മോചനത്തിലും
മൃത്യുവാര്ന്നോര്‍ തന്നുയിർപ്പിലും
നിത്യമായ സ്വർഗ്ഗജീവിതത്തിലും
വിശ്വസിച്ചിടുന്നു ഞങ്ങള്‍ ഗാഢമായ്.
No comments:
Post a Comment